മലയാളി വ്ലോഗർ റിഫ മെഹ്നു ദുബായിൽ മരിച്ച നിലയിൽ
മലയാളി വ്ലോഗർ റിഫ മെഹ്നു ദുബായിൽ മരിച്ച നിലയിൽ
പ്രശസ്ത മലയാളി വ്ലോഗറും ആൽബം താരവുമായ റിഫ മെഹ്നുവിനെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റിഫയെ ഇന്ന് പുലർച്ചെയാണ് ദുബായ് ജാഫിലിയയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. റിഫ ഭർത്താവ് മെഹ്നൂവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ഭർത്താവിനോപ്പം ദുബായിലെത്തിയത്. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹികപ്രവർത്തകർ അറിയിച്ചു.
No comments