Header Ads

കണ്ണൂർക്കാരുടെ വിരൽത്തുമ്പിൽ... നേരോടെ എന്നും....

✅കണ്ണൂർ ഡെയിലി ന്യൂസിലേക്ക് നിങ്ങൾക്കും നാട്ടിലെ വാർത്തകൾ അയക്കാം. വാർത്തകൾ +91 9562 392 424 എന്ന വാട്സാപ്പ് നമ്പറിലേക്കോ kannurdailynews@gmail.com എന്ന മെയിലിലേക്കോ അയക്കാവുന്നതാണ്.
  • Breaking News

    തലശേരി ജഗന്നാഥ ക്ഷേത്രോത്സവത്തിന് ഞായറാഴ്ച തുടക്കം:

    തലശേരി ജഗന്നാഥ ക്ഷേത്രോത്സവത്തിന് ഞായറാഴ്ച തുടക്കം:



    തലശേരി: ശ്രീനാരായണ ഗുരുദേവനാൽ പ്രതിഷ്ഠിതമായ ഉത്തരകേരളത്തിലെ ആദ്യ ക്ഷേത്രമായ പ്രസിദ്ധമായ തലശേരി ജഗന്നാഥ ക്ഷേത്രോത്സവത്തിന് മാർച്ച് 13ന് കൊടിയേറും. വിവിധ പരിപാടികളോടെ 20 ന് സമാപിക്കും. ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ തലശേരിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു


    13ന് ഗുരുദേവ പ്രതിഷ്ഠാദിന വാർഷികാഘോഷത്തിൻ്റെ ഭാഗമായി സഹസ്ര ഗുരുപൂജായജ്ഞം നടക്കും. 6 മണിക്ക് മഹാഗണപതി ഹോമം, 7.30 വിശേഷാൽ ഗുരുപൂജ, 9മഹാമൃത്യുജ്ഞയഹോമം, തുടർന്ന് പഞ്ച: ശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം വൈ: 5 നട തുറക്കൽ, 6 ചുറ്റുവിളക്ക്, ദീപാരാധന, 10.40 തൃക്കൊടിയേറ്റ്, തുടർന്ന് അത്താഴപൂജ, കരിമരുന്ന് പ്രയോഗം.11.15 എഴുന്നള്ളത്ത്

    14ന് പുലർച്ചെ 5 മണി നട തുറക്കൽ. 8.30 ശീവേലി സുബ്രഹ്മണ്യസ്വാമിക്ക് കാവടി അഭിഷേകം, വൈ. 5.15 ശീവേലി 7 ചുറ്റുവിളക്ക് ദീപാരാധന

    7 മണി.സാംസ്ക്കാരിക സമ്മേളനം:

    ‘ശ്രീ നാരായണ ഗുരു സൃഷ്ടിച്ച പ്രബുദ്ധത ‘ രമേശ് പറമ്പത്ത് എം എൽ എ യുടെ അദ്ധ്യക്ഷതയിൽ ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് പ്രസിഡണ്ട് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ ഉൽഘാടനം ചെയ്യും.പുതുച്ചേരി ഗതാഗത മന്ത്രി ചന്ദ്ര പ്രിയങ്ക മുഖ്യാതിഥിയാകും. മനുഷ്യാവകാശ കമ്മിഷൻ അംഗം ബൈജു നാഥ് മുഖ്യ പ്രഭാഷണം നടത്തും.


    15 ന് വിവിധ പൂജാദികർമ്മങ്ങൾക്ക്ശേഷം വൈ: 7 മണിക്ക് നടക്കുന്ന ശ്രീ നാരായണ ദാർശനിക സമ്മേളനം മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടത്തിൻ്റെ അദ്ധ്യക്ഷതയിൽ ശ്രീനാരായണ ധർമ്മാശ്രമംമഠാധിപതി സൈഗൺ സ്വാമി ഉൽഘാടനം ചെയ്യും.എസ്.എൻ.ഡി.പി. ദേവസ്വം സെക്രട്ടരി അരയാക്കണ്ടി സന്തോഷ് മുഖ്യഭാഷണം നടത്തും. ഡോ.. രാജേന്ദ്രൻ എടത്തുങ്കര, നഗരസഭാംഗം പ്രീത പ്രദീപ് സംസാരിക്കും.


    16ന് വൈ: 7 മണിക്ക് ഗുരുദേവ ദർശനങ്ങളിലെ കാവ്യസമീഷ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ജില്ലാ പ്രോസിക്യൂട്ടറും, ജ്ഞാനോദയ യോഗം ഡയറക്ടറുമായ അഡ്വ: കെ.അജിത്കുമാർ അദ്ധ്യക്ഷത വഹിക്കും. പ്രിൻസിപ്പാൾ സെഷൻസ് ജഡ്ജ് ജോബിൻ സെബാസ്റ്റ്യൻ ഉൽഘാടനം ചെയ്യും.പ്രശസ്ത കവി മുരുകൻ കാട്ടാക്കട മുഖ്യഭാഷണം നടത്തും. ഡോ: സോന ഭാസ്ക്കരൻ തൃക്കരിപ്പൂർ സംസാരിക്കും.


    17ന് ശ്രീനാരായണ ഗുരുവിൻ്റെ സാമൂഹ്യ ദർശനം എന്ന വിഷയത്തിൽ നടക്കുന്ന വനിതാ സമ്മേളനം വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ: പി.സതീദേവി ഉൽഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്സൺ ജമുനാ റാണി ടീച്ചർ അദ്ധ്യക്ഷയാവും. സബ് കലക്ടർ അനുകുമാരി ഐ.എ.എസ് മുഖ്യാതിഥിയായിരിക്കും. സിന്ധു വിശ്വൻ കോട്ടയം, നഗരസഭാ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ എൻ. രേഷ്മ സംസാരിക്കും.


    18ന് ഗുരുദേവ ദർശനങ്ങളുടെ സാർവദേശിയ പ്രസക്തിയെ അധികരിച്ച് 7 മണിക്ക് നടക്കുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ ഗുരുപ്രസാദ് സ്വാമികൾ ഉൽഘാടകനായിരിക്കും. ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ.സത്യൻ അദ്ധ്യക്ഷത വഹിക്കും.ആർച്ച് ബിഷപ്പ് ഡോ: മാർ ജോസഫ് പാംപ്ലാനി മുഖ്യാതിഥിയായിരിക്കും.

    ഡോ: കെ.എം.ഭരതൻ മുഖ്യഭാഷണം നടത്തും.


    19 ന് വൈ 7 മണിക്ക് ആഗോള വ്യവസ്ഥിതിയും ശ്രീ നാരായണ ദർശനവും എന്ന വിഷയത്തിൽ നടക്കുന്ന സാംസ്ക്കാരിക സദസ്സ് അഡ്വ.എ.എൻ.ഷംസീർ എംഎൽഎയുടെ അദ്ധ്യക്ഷതയിൽ വ്യവസായ മന്ത്രി പി.രജീവ് ഉൽഘാടനം ചെയ്യും ഗോകുലം ഗോപാലൻ മുഖ്യാതിഥിയാകും. പ്രമുഖ ചിന്തകൻ സി.എച്ച്.മുസ്തഫ മൗലവി, പ്രേമാനന്ദ സ്വാമികൾ പ്രഭാഷണം നടത്തും.കരിമരുന്ന് പ്രയോഗവുമുണ്ടാകും.

    20ന് വൈ. 6 മണിക്ക് ആറാട്ട് എഴുന്നള്ളത്ത്. 7 മണിക്ക് കോട്ടയം ഗുരു സ്മൃതി ഗ്ലോബൽ വിഷൻ്റെ ആഭിമുഖ്യത്തിൽ ‘അറിവിലേക്ക് ഒരു ചുവട് ‘ ദൃശ്യാവിഷ്ക്കാരം.രാത്രി 10.40 ന് കൊടിയിറക്കൽ. ഗംഭീരകരിമരുന്ന് പ്രയോഗം എന്നിവയോടെ സമാപനം കുറിക്കും.

    വാർത്താ സമ്മേളനത്തിൽ ജ്ഞാനോദയ യോഗം അദ്ധ്യക്ഷൻ അഡ്വ: കെ.സത്യൻ, ആഘോഷ കമ്മിറ്റി ഭാരവാഹികളായ സി. ഗോപാലൻ, രവീന്ദ്രൻ പൊയിലൂർ, രാജീവൻ മാടപ്പീടിക, കെ.കെ.പ്രേമൻ, രാഘവൻ പൊന്നമ്പത്ത്, വി.കുമാരൻ സംബന്ധിച്ചു

    No comments

    Post Top Ad

    Post Bottom Ad