കണ്ണൂർ മേലേചൊവ്വയിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കണ്ണൂർ : മേലേചൊവ്വയിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചാലയിലെ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പുതുക്കുടി ഉരുവച്ചാൽ സ്വദേശി അമൽ പ്രകാശ്(22) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. അമലിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.
https://chat.whatsapp.com/HbDmk8cDXIFAMeBGvug1Fc
No comments