ലോകമാകെ പണിമുടക്കി ഫെയ്സ്ബുക്കും വാട്‌സാപ്പും
:
ഫെയ്സ്ബുക്, വാട്സാപ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളുടെ പ്രവർത്തനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തടസ്സപ്പെട്ടതായി ഉപഭോക്താക്കൾ. ‘സോറി സംതിങ് വെന്റ് റോങ്’ എന്നാണ് ഫെയ്സ്ബുക്കിന്റെ വെബ്സൈറ്റിൽ കാണിക്കുന്നത്. എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണെന്നു കമ്പനിയുടെ വെബ്സൈറ്റിൽ കാണാൻ പറ്റി .എന്താണ് സംഭവിച്ചത് എന്നതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ പുറത്തുവനിന്നില്ല .
സേവനങ്ങൾ താൽക്കാലികമായി തടസ്സപ്പെട്ടെന്നു വാട്സാപ് ട്വീറ്റ് ചെയ്തിരുന്നു .വാട്സാപ്പിന് ചില പ്രശ്നങ്ങൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടു. പ്രശ്നം എത്രയും വേഗം പരിഹരിക്കാൻ ശ്രമിക്കുകയാണ്. അതുമായി ബന്ധപ്പെട്ട വിവരങ്ങൾ നിങ്ങളെ അറിയിക്കും നിങ്ങളുടെ ക്ഷമയ്ക്ക് നന്ദി’ എന്നാണ് ട്വീറ്റ്. സാങ്കേതിക തകരാറാണെന്നാണ് വിശദീകരണം.
No comments