Header Ads

കണ്ണൂർക്കാരുടെ വിരൽത്തുമ്പിൽ... നേരോടെ എന്നും....

✅കണ്ണൂർ ഡെയിലി ന്യൂസിലേക്ക് നിങ്ങൾക്കും നാട്ടിലെ വാർത്തകൾ അയക്കാം. വാർത്തകൾ +91 9562 392 424 എന്ന വാട്സാപ്പ് നമ്പറിലേക്കോ kannurdailynews@gmail.com എന്ന മെയിലിലേക്കോ അയക്കാവുന്നതാണ്.
  • Breaking News

    ജെബി മേത്തർ കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി

     ജെബി മേത്തർ കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി



    ന്യൂഡൽഹി:തർക്കങ്ങൾക്കൊടുവിൽ കോൺഗ്രസിന്റെ കേരളത്തിലെ രാജ്യസഭാ സ്ഥാനാർഥിയായി മഹിളാ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ജെബി മേത്തറെ പ്രഖ്യാപിച്ചു. കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയാണ്‌ പ്രഖ്യാപനം നടത്തിയത്‌. 


    ദിവസങ്ങൾ നീണ്ട അനിശ്​ചിതത്വത്തിനും ആശയക്കുഴപ്പത്തിനും ഒടുവിലാണ്​ പ്രഖ്യാപനം.


    കെ പി സി സി സി പ്രസിഡന്റ് കെ സുധാകരൻ ആലപ്പുഴ ഡിസിസി മുൻ പ്രസിഡന്റ് എം ലിജുവിന്റെ പേരായിരുന്നു നിർദ്ദേശിച്ചിരുന്നത്.


    എന്നാൽ ലിജുവിനെ പറ്റില്ല എന്ന നിലപാടാണ് തുടക്കം മുതൽ കെ സി വേണുഗോപാൽ സ്വീകരിച്ചത്.



    No comments

    Post Top Ad

    Post Bottom Ad