Header Ads

കണ്ണൂർക്കാരുടെ വിരൽത്തുമ്പിൽ... നേരോടെ എന്നും....

✅കണ്ണൂർ ഡെയിലി ന്യൂസിലേക്ക് നിങ്ങൾക്കും നാട്ടിലെ വാർത്തകൾ അയക്കാം. വാർത്തകൾ +91 9562 392 424 എന്ന വാട്സാപ്പ് നമ്പറിലേക്കോ kannurdailynews@gmail.com എന്ന മെയിലിലേക്കോ അയക്കാവുന്നതാണ്.
  • Breaking News

    ഓസ്കാർ അവാർഡുകൾ പ്രഖ്യാപിച്ചു. അവാർഡ്‌ ജേതാക്കൾ ഇവർ


    *കണ്ണൂർക്കാരുടെ വിരൽത്തുമ്പിൽ .....*

    *നേരോടെ എന്നും .....*

    📰𝓚𝓪𝓷𝓷𝓾𝓻 𝓓𝓪𝓲𝓵𝔂 𝓝𝓮𝔀𝓼📰

    *🗓️28 - മാർച്ച് - 2022🗓️*

    https://chat.whatsapp.com/Ful7tf2guQE5AFAufut5hW


    ```തൊണ്ണൂറ്റിനാലാമത് ഓസ്കാർ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടന്‍ വില്‍ സ്‍മിത്ത്. ജെസിക്ക ചസ്റ്റൈനാണ് മികച്ച നടി. കോഡ മികച്ച ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായികയായി 'ദ പവര്‍ ഓഫ് ഡോഗി'ലൂടെ ജേന്‍ കാപിയനും തെരഞ്ഞെടുക്കപ്പെട്ട ഇത്തവണത്തെ ഓസ്‍കറില്‍ ഒട്ടേറെ പുതുമകളുമുണ്ടായി 


    ഐതിഹാസിക ടെന്നീസ് വിജയങ്ങളിലേക്ക് വീനസ്, സെറീന സഹോദരിമാരെ കൈപിടിച്ച്‌ നടത്തിയ അച്ഛന്‍ റിച്ചാര്‍ഡ് വില്യംസായുള്ള പ്രകടനമാണ് വില്‍ സ്‍മിത്തിനെ ആദ്യമായി ഓസ്‍കറിന് അര്‍ഹനാക്കിയത്. 'കിംഗ് റിച്ചാര്‍ഡിടലെ അഭിനയം മികച്ച നടനുള്ള ഓസ്‍കര്‍ നേടുന്ന അഞ്ചാമത്തെ മാത്രം കറുത്തവംശജനായ താരമാകുമെന്ന ബഹുമതിയാണ് വില്‍ സ്‍മിത്തിന് സമ്മാനിച്ചിരിക്കുന്നത്. 'ദ അയിസ് ഓഫ് ടമ്മി ഫയേ'യിലെ പ്രകടനമാണ് ജെസിക്ക ചസ്റ്റൈനെ അവാര്‍ഡിന് അര്‍ഹയാക്കിയത്. അമേരിക്കയിലെ പ്രമുഖ സുവിശേഷകയും ടിവി അവതാരകയും എഴുത്തുകാരിയുമൊക്കെയായ ടാമി ഫേ ആയി തകര്‍പ്പന്‍ പ്രകടനമായിരുന്നു ജെസിക്ക ചസ്റ്റൈന്‍ കാഴ്‍ച വെച്ചത്.


    അരിയാന ഡെബോസാണ് മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടത്. 'വെസ്റ്റ് സൈഡ് സ്റ്റോറി'യിലെ പ്രകടനമാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്. എല്‍ജിബിടി കമ്മ്യൂണിറ്റി അംഗമെന്ന് ഉറക്കെ പറയുന്ന മുഖ്യധാര നടിയാണ് അരിയാന. അതുകൊണ്ടുതന്നെ അരിയാനക്ക് ഓസ്‍കര്‍ കിട്ടുമ്ബോള്‍ എല്‍ജിബിടി കമ്മ്യൂണിറ്റിക്ക് കൂടി പ്രചോദനമാകുന്നു.


    മിക സഹടനുള്ള അവാര്‍ഡ് ട്രോയ് കോട്‍സര്‍ സ്വന്തമാക്കിയതിനും ഏറെ പ്രത്യേകതകളുണ്ട്. ഓസ്‍കര്‍ നേടുന്ന ആദ്യ ബധിര നടനാണ് ട്രോയ് കോട്‍സര്‍. ' കോഡ' എന്ന ചിത്രത്തിലൂടെയാണ് ട്രോയ് കോട്‍സര്‍ അവാര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. ഡ്യൂണ്‍ ആറ് അവാര്‍ഡുകളുമായി ഓസ്‍കറില്‍ തലയുയര്‍ത്തി നിന്നു. ഒറിജിനല്‍ സ്‍കോര്‍, ശബ്‍ലേഖനം, പ്രൊഡക്ഷന്‍ ഡിസൈന്‍, വിഷ്വല്‍ ഇഫക്റ്റ്സ്, ഛായാഗ്രാഹണം, ചിത്ര സംയോജനം എന്നിവയ്‍ക്കാണ് ഡ്യൂണിന് ഓസ്‍കര്‍ ലഭിച്ചത്.```


    *ഓസ്‍കര്‍ പ്രഖ്യാപനം ഒറ്റ നോട്ടത്തില്‍*


    ```◆ മികച്ച ശബ്‍ദ ലേഖനം- മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീന്‍, ഡഗ് ഹംഫില്‍, റോണ്‍ ബാര്‍ട്‍ലെറ്റ് (ഡ്യൂണ്‍)


    ◆ മികച്ച ആനിമേറ്റഡ് ഹ്രസ്വ ചിത്രം- ദ വിന്‍ഡ്‍ഷീല്‍ഡ് വൈപര്‍


    ◆ മികച്ച ചിത്ര സംയോജനം- ജോ വാക്കര്‍ (ഡ്യൂണ്‍)


    ◆ മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍- ഡ്യൂണ്‍


    ◆ മികച്ച സഹനടി - അരിയാന ഡെബോസ് (വെസ്റ്റ് സൈഡ് സ്റ്റോറി)


    ◆ മികച്ച ഡോക്യുമെന്ററി- ദ ക്വീന്‍ ഓഫ് ബാസ്‍കറ്റ് ബോള്‍


    ◆ മേക്കപ്പ്, കേശാലങ്കാരം- ദ ഐസ് ഓഫ് ടാമി ഫയെ


    ◆ മികച്ച വിഷ്വല്‍ ഇഫക്റ്റ്സ് - പോള്‍ ലാംബര്‍ട്ട്, ട്രിസ്റ്റന്‍ മൈല്‍സ്, ബ്രയാന്‍ കോര്‍ണര്‍, ജേര്‍ഡ് നെഫ്‍സര്‍ (ഡ്യൂണ്‍)


    ◆ മികച്ച ആനിമേറ്റഡ് ഫിലിം എന്‍കാന്റോ


    ◆ മികച്ച സഹ നടന്‍ - ട്രോയ കോട്‍സര്‍ (കോഡ)


    ◆ മികച്ച വിദേശ ഭാഷാ ചിതരം- ഡ്രൈവ് മൈ കാര്‍


    ◆ വസ്‍ത്രാലങ്കാരം - ജെന്നി ബെവന്‍ (ക്രുവെല)


    ◆ മികച്ച തിരക്കഥ- കെന്നത്ത് ബ്രാണ (ബെല്‍ഫാസ്റ്റ്)


    ◆ അവലംബിത തിരക്കഥ - ഷോണ്‍ ഹെഡര്‍ (കോഡ)


    ◆ മികച്ച ഡോക്യുമെന്ററി 'സമ്മറി ഓഫ് സോള്‍'


    ◆ മികച്ച ഛായാഗ്രാഹണം- ദ ഗ്രേഗ് ഫേസെര്‍ (ഡ്യൂണ്‍)


    ◆ മികച്ച നടന്‍ വില്‍ സ്‍മിത് (കിംഗ് റിച്ചാര്‍ഡ്)


    ◆ മികച്ച സംവിധായിക- ജെയ്‍ന്‍ കാംപിയോണ്‍ (ദ പവര്‍ ഓഫ് ഡോഗ്)


    ◆ മികച്ച നടി ജെസിക്ക ചസ്റ്റൈന്‍ (ദ ഐസ് ഓഫ് ടാമി ഫയേ)


    ◆ മികച്ച ചിത്രം- കോഡ```


    📰 𝓚𝓪𝓷𝓷𝓾𝓻 𝓓𝓪𝓲𝓵𝔂 𝓝𝓮𝔀𝓼📲ൽ പരസ്യം നൽകാൻ http://wa.me/+918921553441

    No comments

    Post Top Ad

    Post Bottom Ad