Header Ads

കണ്ണൂർക്കാരുടെ വിരൽത്തുമ്പിൽ... നേരോടെ എന്നും....

✅കണ്ണൂർ ഡെയിലി ന്യൂസിലേക്ക് നിങ്ങൾക്കും നാട്ടിലെ വാർത്തകൾ അയക്കാം. വാർത്തകൾ +91 9562 392 424 എന്ന വാട്സാപ്പ് നമ്പറിലേക്കോ kannurdailynews@gmail.com എന്ന മെയിലിലേക്കോ അയക്കാവുന്നതാണ്.
  • Breaking News

    സില്‍വര്‍ലൈന് അംഗീകാരം നല്‍കിയിട്ടില്ല; നിലവിലെ ഡിപിആര്‍ അപൂര്‍ണം: റെയില്‍വേ മന്ത്രി

     സില്‍വര്‍ലൈന് അംഗീകാരം നല്‍കിയിട്ടില്ല; നിലവിലെ ഡിപിആര്‍ അപൂര്‍ണം: റെയില്‍വേ മന്ത്രി



    സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്ര അംഗീകാരം നല്‍കിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ആയിരം കോടിയിലേറെ രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം വേണം. നിലവിലെ ഡിപിആര്‍ അപൂര്‍ണമെന്നും റെയില്‍വേമന്ത്രി അടൂര്‍ പ്രകാശ് എം.പിയെ അറിയിച്ചു. സാമ്പത്തിക സാങ്കേതിക വശങ്ങൾ പരിഗണിച്ചേ അംഗീകാരം നൽകു എന്ന് റെയില്‍വേ മന്ത്രി വ്യക്തമാക്കി.


    കൂടാതെ ആര് പറഞ്ഞിട്ടാണ് അതിരടയാള കല്ലുകൾ സ്ഥാപിക്കുന്നതെന്ന് ചോദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. പരസ്പര ബന്ധമില്ലാതെയാണ് വിവിധ വകുപ്പുകൾ മറുപടി നൽകുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു. സിൽവർ ലൈൻ വിഷയത്തിൽ ഡാറ്റാ കൃത്രിമം നടന്നു. സിൽവർ ലൈൻ കല്ലിടലിൽ ദുരൂഹത തുടരുന്നു.


    ബഫർ സോണിനെ സംബന്ധിച്ചും മന്ത്രി സജി ചെറിയാൻ ബഫർ സോൺ ഇല്ല എന്ന് പറഞ്ഞു, കെ റെയിൽ കോർപ്പറേഷൻ എം ഡി ബഫർ സോൺ ഉണ്ടെന്ന് പറഞ്ഞു, മുഖ്യമന്ത്രി അത് ശരിവച്ചു. അതുപോലെ അറുപത്തി നാലായിരം കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ് എന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന് മുൻപ് സിപിഐഎം ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു ഇത് എൺപതിനായിരം കോടി രൂപയാകും എന്ന് പറഞ്ഞിരുന്നു.


    ഗവൺമെന്റിന്റെ വെബ്‌സൈറ്റിൽ ഒരു വിവരം ഡിപിആറിൽ വേറൊരു വിവരവും, മന്ത്രിമാർ നിയമസഭയിൽ മറുപടി നൽകുന്നത് മറ്റൊരു വിവരം. മുഴുവൻ നടന്നിരിക്കുന്നത് ഡാറ്റ കൃത്രിമമാണ്. അതിന്റെ ഭാഗമായി പറഞ്ഞ നുണകളാണെന്ന് വി ഡി സതീശൻ വ്യക്തമാക്കി. വകുപ്പുകൾ തമ്മിലോ മന്ത്രിമാർ തമ്മിലോ കോർഡിനേഷൻ ഇല്ല. മുഖ്യമന്ത്രി ഇപ്പോഴും വായിക്കുന്നത് 6 മാസം മുമ്പ് കെ റെയില്‍ കൊടുത്ത വിവരങ്ങളെന്ന് വി ഡി സതീശൻ വ്യക്തമാക്കി. ആരും ഒരു ധാരണയും ഇല്ല. ആര്‍ക്കും ധാരണയില്ലാത്ത പദ്ധതിയായി ഇത് മാറി, കല്ലിട്ടാല്‍ പിഴുതുകളയുമെന്നും വിഡി സതീശന്‍ പറഞ്ഞു.

    ➖️➖️➖️➖️➖️➖️➖️➖️➖️➖️

    No comments

    Post Top Ad

    Post Bottom Ad