Header Ads

കണ്ണൂർക്കാരുടെ വിരൽത്തുമ്പിൽ... നേരോടെ എന്നും....

✅കണ്ണൂർ ഡെയിലി ന്യൂസിലേക്ക് നിങ്ങൾക്കും നാട്ടിലെ വാർത്തകൾ അയക്കാം. വാർത്തകൾ +91 9562 392 424 എന്ന വാട്സാപ്പ് നമ്പറിലേക്കോ kannurdailynews@gmail.com എന്ന മെയിലിലേക്കോ അയക്കാവുന്നതാണ്.
  • Breaking News

    ഒൻപത്​ട്രെയിനുകളില്‍ ജനറല്‍ ടിക്കറ്റ്​ യാ​ത്ര അനുവദിച്ചു; സ്​റ്റേഷനുകളില്‍ ടിക്കറ്റ്​ കൗണ്ടറുകള്‍ തുറക്കും. ഏതൊക്കെ ട്രെയിൻ , സമയം അറിയാൻ ക്ളിക്ക് ചെയ്യുക :

     


    തിരുവനന്തപുരം: റിസര്‍വ്​ ചെയ്യാതെ യാത്ര ചെയ്യാവുന്ന ഒമ്ബത്​ എക്​സ്​പ്രസ്​ സ്​പെഷലുകള്‍ അനുവദിച്ചതായി റെയില്‍വേ അറിയിച്ചു.


    ഒക്​ടോബര്‍ ആറ്​ മുതല്‍ രണ്ട്​ ട്രെയിനുകള്‍ ഒാടിത്തുടങ്ങും. ശേഷിക്കുന്ന നാ​െലണ്ണം ഏഴ്​ മുതലും മൂന്നെണ്ണം എട്ട്​ മുതലും സര്‍വിസ്​ ആരംഭിക്കും.


    ജനറല്‍ ടിക്കറ്റുകള്‍ അനുവദിക്കും. ഇവ സര്‍വിസ്​ നടത്തുന്ന റൂട്ടുകളിലെ സ്​റ്റേഷനുകളിലെല്ലാം ടിക്കറ്റ്​ കൗണ്ടറുകള്‍ തുറന്ന്​ പ്രവര്‍ത്തിക്കും. ഗുരുവായൂര്‍, എറണാകുളം, കോട്ടയം, ചെങ്ങന്നൂര്‍, ആലപ്പുഴ, തിരുവനന്തപുരം, നാഗര്‍കോവില്‍, കന്യാകുമാരി എന്നീ റെയില്‍വേ സ്​റ്റേഷനുകളിലെ വിശ്രമമുറികളും ഒക്​ടോബര്‍ ഏഴ്​ മുതല്‍ തുറക്ക​ും​.


    സ്​​റ്റേഷനുകളിലെ കാത്തിരിപ്പ്​​ കേന്ദ്രങ്ങള്‍ ഒക്​ടോബര്‍ നാല്​ മുതല്‍ തുറക്കും. കോവിഡ്​ പ്രോ​േട്ടാകോള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തനം. ഒക്​ടോബര്‍ ആറ്​ മുതല്‍ പുതിയ സീസണ്‍ ടിക്കറ്റുകള്‍ നല്‍കിത്തുടങ്ങും.


    *ഒക്​ടോബര്‍ ആറ്​ മുതല്‍ തുടങ്ങുന്ന ട്രെയിനുകള്‍:*


    🚂06448 എറണാകുളം-ഗുരുവായൂര്‍ എക്​സ്പ്രസ്​ സ്​പെഷല്‍): എറണാകുളത്ത്​ നിന്ന്​ രാത്രി 7.50ന്​ പു​റപ്പെട്ട്​ 10.30ന്​ ഗുരുവായൂരിലെത്തും.


    🚂06640 തിരുവനന്തപുരം-പുനലൂര്‍ എക്​സ്പ്രസ്​ സ്​പെഷല്‍: വൈകീട്ട്​ 5.05ന്​ തിരുവനന്തപുരത്ത്​ നിന്ന്​ പുറപ്പെട്ട്​ രാത്രി 8.15 ന്​ പുനലൂരിലെത്തും.​


    *ഒക്​ടോബര്‍ ഏഴ്​ ​മുതല്‍​:*


    🚂06439 ഗുരുവായൂര്‍-എറണാകുളം എക്​സ്പ്രസ്​ സ്​പെഷല്‍: ഗുരുവായൂരില്‍ നിന്ന്​ രാവിലെ 6.50ന്​ പുറപ്പെട്ട്​ ​രാവിലെ 9.25ന്​ എറണാകുളത്തെത്തും.


    🚂06449 എറണാകുളം-ആലപ്പുഴ എക്​സ്പ്രസ്​ സ്​പെഷല്‍: രാവിലെ 7.20ന്​ എറണാകുളം ജങ്​ഷനില്‍നിന്ന്​ പുറപ്പെട്ട്​ ഒമ്ബതിന്​ ആലപ്പുഴയിലെത്തും.


    🚂06452 ആലപ്പുഴ-എറണാകുളം എക്​സ്പ്രസ്​ സ്​പെഷല്‍: ആലപ്പുഴയില്‍ നിന്ന്​ വൈകീട്ട്​ ആറിന്​ പുറപ്പെട്ട്​ 7.35ന്​ എറണാകുളത്തെത്തും.


    🚂06639 പുനലൂര്‍-തിരുവനന്തപുരം എക്​സ്പ്രസ്​ സ്​പെഷല്‍: പുനലൂരില്‍നിന്ന്​ രാവിലെ 6.30ന്​ പുറപ്പെട്ട്​ 9.30ന്​ തിരുവനന്തപുരത്തെത്തും.​


    *ഒക്​ടോബര്‍ എട്ട്​ മുതല്‍​:*


    🚂06431 കോട്ടയം-കൊല്ലം എക്​സ്പ്രസ്​ സ്​പെഷല്‍: പുലര്‍​ച്ച 5.30ന്​ കോട്ടയത്ത്​ നിന്ന്​ പുറപ്പെട്ട്​ രാവി​െല 7.50ന്​ കൊല്ലത്തെത്തും.


    🚂06425 കൊല്ലം-തിരുവനന്തപുരം എക്​സ്പ്രസ്​ സ്​പെഷല്‍: വൈകീട്ട്​ 3.50ന്​ കൊല്ലത്ത്​ നിന്ന്​ പു​റപ്പെട്ട്​ ​വൈകീട്ട്​ 5.45ന്​ തിരുവനന്തപുരത്തെത്തും.


    🚂06435 തിരുവനന്തപുരം-നാഗര്‍കോവില്‍ എക്​സ്പ്രസ്​ സ്​പെഷല്‍: വൈകീട്ട്​ ആറിന്​ തിരുവനന്തപുരത്ത്​ നിന്ന്​ പുറപ്പെട്ട്​ 7.55ന്​ നാഗര്‍കോവിലിലെത്തും.

    No comments

    Post Top Ad

    Post Bottom Ad