Header Ads

കണ്ണൂർക്കാരുടെ വിരൽത്തുമ്പിൽ... നേരോടെ എന്നും....

✅കണ്ണൂർ ഡെയിലി ന്യൂസിലേക്ക് നിങ്ങൾക്കും നാട്ടിലെ വാർത്തകൾ അയക്കാം. വാർത്തകൾ +91 9562 392 424 എന്ന വാട്സാപ്പ് നമ്പറിലേക്കോ kannurdailynews@gmail.com എന്ന മെയിലിലേക്കോ അയക്കാവുന്നതാണ്.
  • Breaking News

    പബ്ലിക് വൈ-ഫൈ ഉപയോഗിച്ചുള്ള പണമിടപാട് ഒഴിവാക്കുക.കൂടുതൽ അറിയാൻ Read more ...


    മാളുകൾ , എയർപോർട്ടുകൾ, ഹോട്ടലുകൾ, സർവകലാശാലകൾ, മറ്റ് പൊതുസ്ഥലങ്ങൾ എന്നിവയിലെ വൈ-ഫൈ ഹോട്ട്‌സ്‌പോട്ടുകൾ സൗകര്യപ്രദമാണ് പക്ഷേ, പലപ്പോഴും അവ സുരക്ഷിതമല്ല. നിങ്ങൾ ഒരു വൈ-ഫൈ നെറ്റ്‌വർക്കിലേക്ക് കണക്റ്റുചെയ്‌ത് വെബ്‌സൈറ്റുകളിലൂടെയോ മൊബൈൽ ആപ്പുകളിലൂടെയോ വിവരങ്ങൾ കൈമാറുമ്പോൾ  മറ്റാർക്കെങ്കിലും അവ കൈക്കലാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 


    അവർക്ക് നിങ്ങളുടെ സെഷൻ ഹൈജാക്ക് ചെയ്യാനും നിങ്ങളെപ്പോലെ ലോഗിൻ ചെയ്യാനും കഴിയും. സൗജന്യമായി ലഭ്യമാകുന്ന ഹാക്കിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് പരിമിതമായ സാങ്കേതിക പരിജ്ഞാനമുള്ള ഉപയോക്താക്കൾക്ക് പോലും ഇത് സാധ്യമാകും. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, സ്വകാര്യ രേഖകൾ, കോൺടാക്റ്റുകൾ, കുടുംബ ഫോട്ടോകൾ, ലോഗിൻ ക്രെഡൻഷ്യലുകൾ എന്നിവപോലും നഷ്ടപ്പെടാനിടയുണ്ട്. 



    സാമ്പത്തിക വിവരങ്ങൾ സൂക്ഷിക്കുന്ന സൈറ്റുകൾ ഉൾപ്പെടെ - മറ്റ് വെബ്‌സൈറ്റുകളിൽ നിങ്ങളുടെ യൂസർ ഐ.ഡി-കളും   പാസ്‌വേഡുകളും ഹാക്ക് ചെയ്യുന്നതിനോ  അല്ലെങ്കിൽ നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റുകളിലെ ആൾക്കാരെ തട്ടിപ്പിനിരയാക്കുന്നതിനോ  നിങ്ങളുടെ അക്കൗണ്ട് ഉപയോഗിക്കാം. തട്ടിപ്പുകാർക്ക് നിങ്ങളുടെ വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, അവർക്ക് നിങ്ങളുടെ ഐഡന്റിറ്റി തന്നെ തട്ടിപ്പിനിരയാക്കാം. 


    *News Courtesy : Kerala Police*

    No comments

    Post Top Ad

    Post Bottom Ad