കേരളത്തിന്റെ മുഖ്യമന്ത്രിയാവാന്‍ ആഗ്രഹിച്ചിരുന്നു: ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് കൊണ്ട് മാത്രം ശ്രമം അവസാനിപ്പിക്കില്ല: വിജയിക്കാനുള്ള ശ്രമം തുടരുകയാണ്; രമേശ് ചെന്നിത്തല:
ആലപ്പുഴ: കേരളത്തിന്റെ മുഖ്യമന്ത്രിയാവാന്‍ താന്‍ ആഗ്രഹിച്ചിരുന്നെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹരിപ്പാട് താജുല്‍ ഉലമയില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെറിറ്റ് അവാര്‍ഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചയാളാണ് താന്‍. മുഖ്യമന്ത്രി ആകാനുള്ള ശ്രമം തുടരുകയാണ്. ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് കൊണ്ട് ശ്രമം അവസാനിപ്പിക്കില്ല. ലക്ഷ്യം കണ്ടില്ലെങ്കിലും അതിന് വേണ്ടി ശ്രമം തുടരുകയാണ്. ഒരിക്കല്‍ ആ ലക്ഷ്യം താന്‍ നേടും,’- എന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് ശക്തമാകുന്നതിനിടെ വിവിധ പദവികളില്‍ നിന്നും രമേശ് ചെന്നിത്തല രാജി വെച്ചിരുന്നു.ജയ്ഹിന്ദ് ടി.വി ചെയര്മാന് സ്ഥാനം, വീക്ഷണം, രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് സ്ഥാനം, കെ. കരുണാകരന് ഫൗണ്ടേഷന് ചെയര്മാന് സ്ഥാനം എന്നിവയാണ് അദ്ദേഹം ഒഴിഞ്ഞത്. ഏറെകാലമായി രമേശ് ചെന്നിത്തല തുടരുന്ന സ്ഥാനങ്ങളായിരുന്നു ഇത്. കെ.പി.സി.സി പ്രസിഡന്റായ സമയത്ത് രമേശ് ചെന്നിത്തല ഏറ്റെടുത്ത സ്ഥാനങ്ങളാണ് ഇപ്പോള്‍ ഒഴിയുന്നത്. കെ.പി.സി.സി അധ്യക്ഷനാണ് ഈ സ്ഥാനം വഹിക്കേണ്ടതെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. മുല്ലപ്പള്ളി ഏറ്റെടുക്കാത്തതിനെ തുടര്‍ന്നായിരുന്നു താന്‍ സ്ഥാനത്ത് തുടര്‍ന്നതെന്നും ചെന്നിത്തല പറഞ്ഞു.
No comments