ഐപിഎല്‍ മത്സരക്രമം എത്തി. ഉദ്ഘാടന മത്സരത്തില്‍ ചെനൈ കളത്തിൽ.
ഐപിഎല്‍ മത്സരക്രമം എത്തി. ഉദ്ഘാടന മത്സരത്തില്‍ ചെനൈ കളത്തിൽ.
ക്രിക്കറ്റ് പ്രേമികൾ എല്ലാം വളരെ അധികം ആകാംക്ഷപൂർവ്വം കാത്തിരിക്കുന്ന ഐപിൽ പതിനഞ്ചാം സീസണിന്റെ അന്തിമ മത്സരക്രമം പുറത്ത്. പുതിയ രണ്ട് ഐപിൽ ടീമുകൾ അടക്കം ആകെ പത്ത് ടീമുകൾ അണിനിരക്കുന്ന പുതിയ ഐപിൽ സീസണിന്റെ അന്തിമ മത്സര ക്രമമാണ് ഇപ്പോൾ ബിസിസിഐ പുറത്തുവിടുന്നത്.65 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന വരുന്ന സീസണില്‍70 ലീഗ് മത്സരങ്ങളും കൂടാതെ നാല് പ്ലേഓഫ് മത്സരങ്ങൾ , ഫൈനൽ ഉൾപ്പെടെ നടക്കും.
മാര്‍ച്ച് 26ന് നിലവിലെ ചാമ്പ്യൻ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തോടെയാണ് വരുന്ന സീസണിന് ആരംഭം കുറിക്കുക. അവസാന ഐപിൽ സീസണിലെ ഫൈനൽ പോരാട്ടം ഈ രണ്ട് ടീമുകൾ തമ്മിലാണ് നടന്നത്.12 ദിവസങ്ങളില്‍ രണ്ട് വീതം ലീഗ് സ്റ്റേജ് മത്സരങ്ങൾ നടക്കും.
മെയ് 29നാണ് ഫൈനൽ നടക്കുകയെന്നും ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് അറിയിക്കുന്നുണ്ട്. എല്ലാ മത്സരങ്ങളും ഇന്ത്യയിൽ തന്നെ നടക്കുമ്പോൾ കോവിഡ് പ്രോട്ടോകൾ അടക്കം ഭംഗിയായി പാലിച്ച് കൊണ്ട് ടൂർണമെന്റ് നടത്താമെന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പ്രതീക്ഷിക്കുന്നത്.3.30ക്കാണ് വൈകിട്ടത്തെ മത്സരങ്ങൾ നടക്കുക എങ്കിൽ രാത്രി 7.30ക്കാണ് നൈറ്റ് മത്സരങ്ങൾ.20 മത്സരങ്ങൾ വീതം വാങ്കഡെ സ്റ്റേഡിയത്തിലും ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലും 15 മത്സരങ്ങൾ വീതം ബ്രാബോണിലും എംസിഎ ഇന്റർനാഷണൽ സ്റ്റേഡിയങ്ങളിലും നടക്കും
മാർച്ച് 27നാണ് സീസണിലെ ആദ്യത്തെ ഡബിൾ പോരാട്ടം ആദ്യം നടക്കുന്നത്. മെയ് 29ന് നടക്കാനിരിക്കുന്ന പ്ലേഓഫിന്റെയും ഐപിഎൽ ഫൈനലിന്റെയും ഷെഡ്യൂൾ പിന്നീട് പ്രഖ്യാപിക്കും.
No comments