സിബിഎസ്ഇ 10.12 ക്ലാസുകളുടെ രണ്ടാം ടേം പരീക്ഷകൾ ഏപ്രിൽ 26 മുതൽ; ഡേറ്റ് ഷീറ്റ് പ്രസിദ്ധീകരിച്ചു.
സിബിഎസ്ഇ 10.12 ക്ലാസുകളുടെ രണ്ടാം ടേം പരീക്ഷകൾ ഏപ്രിൽ 26 മുതൽ; ഡേറ്റ് ഷീറ്റ് പ്രസിദ്ധീകരിച്ചു.
ന്യൂഡൽഹി: സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസുകളുടെ രണ്ടാം ടേം ബോർഡ് പരീക്ഷകളുടെ ഡേറ്റ് ഷീറ്റ് പുറത്തുവിട്ടു. രണ്ട് ക്ലാസുകളിലെയും പരീക്ഷകൾ ഏപ്രിൽ 26ന് ആരംഭിക്കും. വിദ്യാർത്ഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in, cbseresults.nic.in-ൽ പരീക്ഷകളുടെ തീയതി പരിശോധിക്കാം.
പത്താം ക്ലാസ് പരീക്ഷകൾ മെയ് 24നും പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ജൂൺ 15 നും അവസാനിക്കും. ഒറ്റ ഷിഫ്റ്റിലായിട്ടാകും പരീക്ഷകൾ നടത്തുക. സിബിഎസ്ഇയുടെ ബോർഡ് പരീക്ഷകൾ ഇത്തവണ രണ്ട് ഘട്ടമായാണ് നടത്തുന്നത്.
അനുവദിച്ച പരീക്ഷാ കേന്ദ്രങ്ങളിൽ ഓഫ്‌ലൈൻ മോഡിലാകും പരീക്ഷകൾ. ദീർഘവും ഹ്രസ്വവുമായ ചോദ്യങ്ങൾ ഉൾപ്പെടുത്തി വരണാത്മക മാതൃകയിലായിരിക്കും പരീക്ഷ.
അതേസമയം, പത്ത് പന്ത്രണ്ട് ക്ലാസുകളുടെ ഒന്നാം ടേം ബോർഡ് പരീക്ഷകളുടെ ഫലം ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ ആഴ്ച ഫലം പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫലം വന്നാൽ cbse.gov.in, cbseresults.nic.in എന്നിവയിൽ അത് പരിശോധിക്കാനാകും. സിബിഎസ്ഇ പത്ത് പന്ത്രണ്ട് ക്ലാസുകളുടെ ഒന്നാം ടേം പരീക്ഷ 2022 ഡിസംബർ 22-ന് ആണ് അവസാനിച്ചത്.
May the Almighty Bless all the Devotees.
ReplyDeleteMay the Utsav of 2022 a Grand Success.
P.V.D.