Header Ads

കണ്ണൂർക്കാരുടെ വിരൽത്തുമ്പിൽ... നേരോടെ എന്നും....

✅കണ്ണൂർ ഡെയിലി ന്യൂസിലേക്ക് നിങ്ങൾക്കും നാട്ടിലെ വാർത്തകൾ അയക്കാം. വാർത്തകൾ +91 9562 392 424 എന്ന വാട്സാപ്പ് നമ്പറിലേക്കോ kannurdailynews@gmail.com എന്ന മെയിലിലേക്കോ അയക്കാവുന്നതാണ്.
  • Breaking News

    ചായ കുടി കൂടിയാല്‍.....😍😍😍കൂടുതൽ അറിയാൻ

     ചായ കുടി കൂടിയാല്‍.....😍😍😍




                         

    ദിവസവും രണ്ടില്‍ കൂടുതല്‍ ചായ കുടിക്കുന്നതും ഭക്ഷണത്തിന് തൊട്ടുമുമ്പുള്ള ചായ കുടിയും നല്ലതല്ല..

    ഒരു കപ്പ് ചായയോടെയാണ് സാധാരണ മലയാളിയുടെ ദിവസം തുടങ്ങാറ്. ചായ സമയത്ത് കിട്ടിയില്ലെങ്കില്‍ തലവേദനയും ഉന്മേഷക്കുറവും തുടങ്ങി പലവിധ അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നവരാണ് ചായകുടിക്കാരിലെ ഭൂരിഭാഗവും. ചായകുടി പരിധിവിട്ടാല്‍ ആരോഗ്യത്തെയും അത് ബാധിക്കും.


    ദിവസവും രണ്ടില്‍ കൂടുതല്‍ ചായ കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. സാധാരണ ഒരു കപ്പ് ചായയില്‍ അടങ്ങിയിരിക്കുന്നത് 40 ഗ്രാം കഫീനാണ്. ചായ കുടി ശീലമാക്കിയവര്‍ പെട്ടെന്ന് നിര്‍ത്തിയാല്‍ തലവേദന വരുന്നതിന്റെ കാരണം ഈ കഫീനാണ്. അമിതമായ അളവില്‍ കഫീന്‍ ശരീരത്തിലെത്തിയാല്‍ ദോഷം ചെയ്യും. കഫീനൊപ്പമുള്ള ടാനിന്‍ ശരീരത്തിലെ ഇരുമ്പ് അംശം കുറയുന്നതിനും പോഷകാഹാരക്കുറവ് ഉണ്ടാകുന്നതിന് കാരണമാകാറുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.


    ടാനിന്‍ എന്ന ആന്റി ഓക്‌സിഡന്റിന് ധാരാളം ഗുണങ്ങളുണ്ടെന്നത് നേര് തന്നെ. എന്നാല്‍ ഇവ വയറ്റില്‍ അസിഡിറ്റിയും ഗ്യാസുമുണ്ടാക്കാന്‍ കാരണമാകുന്നുവെന്നാണ് മറ്റൊരു കണ്ടെത്തല്‍. അതുകൊണ്ടുതന്നെ അമിതമായി ചായ കുടിക്കുന്നവരില്‍ ഗ്യാസ് മൂലമുള്ള ബുദ്ധിമുട്ടുകള്‍ കൂടുതലായി കാണാനുള്ള സാധ്യതയുണ്ട്. അളവിലധികം ഗ്യാസ് വന്ന് നിറയുന്നതും വയറ് വീര്‍ത്തിരിക്കാന്‍ കാരണമാകുന്നു.


    ഭക്ഷണത്തിന്റെ തൊട്ടുമുമ്പുള്ള ചായ കുടിയും അത്ര നല്ലതല്ല. ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ പോഷകങ്ങള്‍ വലിച്ചെടുക്കുന്നതില്‍ നിന്ന് ശരീരത്തെ ഇത് പിന്തിരിപ്പിക്കും. ചായയ്ക്കകത്തെ പാലും പലര്‍ക്കും വില്ലനാകാറുണ്ട്. പാലും പാലുത്പന്നങ്ങളും ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നവര്‍ക്കായിരിക്കും കൂടുതല്‍ ബുദ്ധിമുട്ട്. കഴിച്ച ഭക്ഷണം ദഹിക്കും മുമ്പ് വീണ്ടും കഴിക്കുന്നത് ഗുരുതമായ ദഹന പ്രശ്‌നങ്ങളുണ്ടാക്കുകയും തുടര്‍ന്ന് വയറ് വീര്‍ക്കാനും കാരണമാകും.


    കുടിക്കുന്നത് ഗ്രീന്‍ ടീ ആയാല്‍ പ്രശ്‌നം ഒഴിവായെന്ന് കരുതരുത്. ഗ്രീന്‍ ടീ കൂടുതല്‍ കുടിച്ചാലും ശരീരത്തില്‍ നിര്‍ജലീകരണത്തിന് കാരണമാകും. ശരീരകോശങ്ങളില്‍ നിന്ന് ചായ ജലത്തെ പുറന്തള്ളുന്നു. ഇതുവഴിയാണ് നിര്‍ജലീകരണം സംഭവിക്കുന്നത്. ശരീരത്തിന് നഷ്ടമായ ജലം വീണ്ടെടുക്കാന്‍ പിന്നീട് ഭക്ഷണം കഴിക്കേണ്ടി വരും. ഇത് പലരിലും പൊണ്ണത്തടിക്ക് കാരണമാകാറുണ്ട്.

    No comments

    Post Top Ad

    Post Bottom Ad