Header Ads

കണ്ണൂർക്കാരുടെ വിരൽത്തുമ്പിൽ... നേരോടെ എന്നും....

✅കണ്ണൂർ ഡെയിലി ന്യൂസിലേക്ക് നിങ്ങൾക്കും നാട്ടിലെ വാർത്തകൾ അയക്കാം. വാർത്തകൾ +91 9562 392 424 എന്ന വാട്സാപ്പ് നമ്പറിലേക്കോ kannurdailynews@gmail.com എന്ന മെയിലിലേക്കോ അയക്കാവുന്നതാണ്.
  • Breaking News

    ഡ്രൈവിങ് ലൈസൻസ് ആധാറുമായിബന്ധിപ്പിച്ചോ? ചെയ്യേണ്ടത് ഇത്രമാത്രം.

    ഡ്രൈവിങ് ലൈസൻസ് ആധാറുമായിബന്ധിപ്പിച്ചോ? ചെയ്യേണ്ടത് ഇത്രമാത്രം.


    ഡ്രൈവിങ് ലൈസൻസിനെ ആധാറുമായി ഇതുവരെ ബന്ധിപ്പിക്കാത്ത വാഹനയാത്രക്കാർക്ക് ആർടിഒ ഓഫീസുകളിൽ നിന്ന് ചോദ്യങ്ങൾ നേരിടേണ്ടി വരാമെന്നാണ് റിപ്പോർട്ട്


    തിരിച്ചറിയൽ രേഖ എന്ന നിലയിൽപലസേവനങ്ങൾക്കും ആധാർ ഇന്ന് നിർബന്ധമാണ്. ഇരട്ടിപ്പ് ഒഴിവാക്കാൻ ഡ്രൈവിങ് ലൈസൻസിനെആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിർദേശം.ഇതിന്റെ സമയപരിധി മുൻപെ തന്നെ അവസാനിച്ചപശ്ചാത്തലത്തിൽഡ്രൈവിങ്ലൈസൻസിനെ ആധാറുമായി ഇതുവരെ ബന്ധിപ്പിക്കാത്ത വാഹനയാത്രക്കാർക്ക് ആർടിഒ ഓഫീസുകളിൽ നിന്ന് ചോദ്യങ്ങൾ നേരിടേണ്ടി വരാമെന്നാണ് റിപ്പോർട്ട്.


    കൂടാതെ ഡ്രൈവിങ് ലൈസൻസ് പുതുക്കൽ, ഡ്രൈവിങ് ലൈസൻസിലെ മേൽവിലാസം മാറ്റൽ തുടങ്ങി ഓൺലൈൻ സേവനങ്ങൾ ചെയ്യാൻ കഴിയാതെ വരാമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.


    ഡ്രൈവിങ്ലൈസൻസിനെഎളുപ്പത്തിൽആധാറുമായി ബന്ധിപ്പിക്കാം. ചെയ്യേണ്ടത് ഇങ്ങനെ:



    1. മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സൈറ്റ് തുറക്കുക


    2. 'ലിങ്ക് ആധാർ' ഓപ്ഷൻ ക്ലിക്ക് ചെയ്യുക


    3. ഡ്രൈവിങ് ലൈസൻസ് ഓപ്ഷൻ തെരഞ്ഞെടുക്കുക


    4. ഡ്രൈവിങ് ലൈസൻസ് നമ്പർ നൽകുക


    5. 'ഗെറ്റ് ഡീറ്റെയിൽസ്' ക്ലിക്ക് ചെയ്യുക


    6. ആധാർ നമ്പറും 10 അക്ക മൊബൈൽ നമ്പറും നൽകുക


    7. സബ്മിറ്റ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക


    8. മൊബൈൽ നമ്പറിൽ വരുന്ന ഒടിപി നമ്പർ ഉപയോഗിച്ച് ആധാർ വേരിഫൈ ചെയ്യുക


    9. ഡ്രൈവിങ് ലൈസൻസിനെ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടി പൂർത്തിയായി.

    No comments

    Post Top Ad

    Post Bottom Ad