Header Ads

കണ്ണൂർക്കാരുടെ വിരൽത്തുമ്പിൽ... നേരോടെ എന്നും....

✅കണ്ണൂർ ഡെയിലി ന്യൂസിലേക്ക് നിങ്ങൾക്കും നാട്ടിലെ വാർത്തകൾ അയക്കാം. വാർത്തകൾ +91 9562 392 424 എന്ന വാട്സാപ്പ് നമ്പറിലേക്കോ kannurdailynews@gmail.com എന്ന മെയിലിലേക്കോ അയക്കാവുന്നതാണ്.
  • Breaking News

    വരുന്നൂ ഇരുചക്രവാഹനങ്ങള്‍ക്കും എയർബാഗുകൾ, ഈ കമ്പനികള്‍ കൈകോർക്കുന്നു!



    റൈഡർ സുരക്ഷ (Rider Safety) മെച്ചപ്പെടുത്തുന്നതിനായി ഇരുചക്രവാഹനങ്ങൾക്കായി ഒരു എയർബാഗ് വികസിപ്പിക്കാൻ പിയാജിയോ ഗ്രൂപ്പും (Piaggio Group) ഓട്ടോലിവും (Autoliv) സഹകരിക്കുന്നു. ഇരുചക്ര വാഹനങ്ങള്‍ക്കായി (Two Wheeler) എയർബാഗുകൾ (Airbags) വികസിപ്പിക്കുന്നതിനുള്ള സംയുക്ത വികസന കരാറിൽ ഇരു കമ്പനികളും ഒപ്പുവച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.


    ഇതിനായി നൂതന സിമുലേഷൻ ടൂളുകൾ ഉപയോഗിച്ച് ഓട്ടോലിവ് പ്രാരംഭ ആശയങ്ങൾ വികസിപ്പിക്കുകയും പൂർണ്ണ തോതിലുള്ള ക്രാഷ് ടെസ്റ്റുകൾ നടത്തുകയും ചെയ്‍തു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉൽപ്പന്നം കൂടുതൽ വികസിപ്പിക്കുന്നതിനും ആശയം വിപണിയില്‍ അവതരിപ്പിക്കുന്നതിനുമായി ഓട്ടോലിവ് പിയാജിയോ ഗ്രൂപ്പുമായി സഹകരിച്ച് പ്രവർത്തിക്കും.


    ഇരുചക്രവാഹനങ്ങൾ പ്രായോഗികവും ഉപയോഗിക്കാൻ എളുപ്പവുമാണെന്നും വ്യാപകമായ നഗരവൽക്കരണവും നഗര സാന്ദ്രതയും കാരണം കരുത്തു കൂടിയ ടൂ വീലറുകളുടെ ജനപ്രീതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും  ഇരു കമ്പനികളും പറയുന്നു. ഇന്ന്, സ്‍കൂട്ടറുകളും മോട്ടോർസൈക്കിളുകളും എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം), എഎസ്ആർ (ആന്റി-സ്ലിപ്പ് റെഗുലേഷൻ) പോലുള്ള നൂതന സുരക്ഷാ സംവിധാനങ്ങളാൽ സജ്ജീകരിച്ചിരിക്കുന്നു. ഇതിനൊക്കെ ഒപ്പം എയർബാഗുകൾ കൂടി ചേർക്കുന്നത് ഈ ദിശയിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 


    കൂടുതൽ ജീവനുകള്‍ രക്ഷിക്കാനും മൊബിലിറ്റിക്കും സമൂഹത്തിനും ലോകോത്തര ജീവൻ രക്ഷാ പരിഹാരങ്ങൾ നൽകാനും ഓട്ടോലിവ് പ്രതിജ്ഞാബദ്ധമാണെന്ന് ഓട്ടോലിവ് സിഇഒയും പ്രസിഡന്റുമായ മൈക്കൽ ബ്രാറ്റ് പറയുന്നു. 2030-ഓടെ പ്രതിവർഷം 1,00,000 ജീവൻ രക്ഷിക്കുക എന്ന തങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഇതെന്നും കമ്പനി പറയുന്നു.

    No comments

    Post Top Ad

    Post Bottom Ad