Header Ads

കണ്ണൂർക്കാരുടെ വിരൽത്തുമ്പിൽ... നേരോടെ എന്നും....

✅കണ്ണൂർ ഡെയിലി ന്യൂസിലേക്ക് നിങ്ങൾക്കും നാട്ടിലെ വാർത്തകൾ അയക്കാം. വാർത്തകൾ +91 9562 392 424 എന്ന വാട്സാപ്പ് നമ്പറിലേക്കോ kannurdailynews@gmail.com എന്ന മെയിലിലേക്കോ അയക്കാവുന്നതാണ്.
  • Breaking News

    നാലു വയസിൽ താഴെയുളള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് നിർബന്ധമാക്കും


     


     കുട്ടികളുമായി ഇരുചക്രവാഹന യാത്ര നടത്തുന്നതില്‍ കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍  .വാഹനാപകടങ്ങളിൽ കുട്ടികൾക്ക് പരിക്കേൽക്കുന്ന സംഭവങ്ങൾ വർധിച്ചതോടെയാണ് ഇക്കാര്യത്തില്‍ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താന്‍ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്.  


    സുരക്ഷ മുൻനിർത്തി ഗതാഗത നിയമത്തിൽ മാറ്റം വരുത്തുകയാണ്. ഇരുചക്ര വാഹനങ്ങളിൽ കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ചുള്ള നിയമഭേദഗതിയുടെ കരട് വിജ്ഞാപനം കേന്ദ്ര ഗതാഗതമന്ത്രാലയം  പുറത്തിറക്കി. ഈ കരട് അനുസരിച്ച് കുട്ടികളുമായി യാത്ര ചെയുമ്പോൾ ഇരുചക്ര വാഹനങ്ങളുടെ വേഗത 40 കിലോമീറ്ററിൽ കൂടരുത്. ബി ഐ എസ് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ഹെൽമറ്റ് കുട്ടികൾക്കും നിർബന്ധമാക്കും.


    ഒൻപത് മാസം മുതൽ നാല് വയസ്സ് വരെയുള്ള കുട്ടികൾക്കും പുതിയ നിയമഭേദഗതി പ്രകാരം ഹെൽമറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. ബിഐഎസ് നിലവാരത്തിലുള്ള ഹെൽമാറ്റായിരിക്കണം കുട്ടികൾ ഉപയോഗിക്കേണ്ടത്. വാഹനം ഓടിക്കുന്ന ആളെയും കുട്ടികളെയും ബന്ധിപ്പിക്കുന്ന ബെൽറ്റും നിർബന്ധമാക്കും. നാല് വയസ്സിന് താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുമ്പോഴാണ് ഈ നിബന്ധനകൾ.  സൈക്കിൾ സവാരിക്കുള്ള ഹെൽമറ്റും നിര്‍ബന്ധമാക്കും.   


    ഒരു സുരക്ഷാ ഹാർനെസ് എന്നത് കുട്ടി ധരിക്കേണ്ട ഒരു വസ്ത്രമാണ്, അത് ഒരു ജോടി സ്ട്രാപ്പുകളും ഡ്രൈവർ ധരിക്കേണ്ട ലൂപ്പുകളും ഉപയോഗിച്ച് ക്രമീകരിക്കാവുന്നതായിരിക്കണം, അങ്ങനെ കുട്ടിയുടെ മുകൾഭാഗം ഡ്രൈവറുമായി സുരക്ഷിതമായി ഘടിപ്പിച്ചിരിക്കുന്നു. ഈ കരട് നിയമങ്ങളിൽ എന്തെങ്കിലും ഉണ്ടെങ്കിൽ എതിർപ്പുകളും നിർദ്ദേശങ്ങളും ഉണ്ടെങ്കില്‍ അറിയാക്കാനും മന്ത്രാലയം ആവശ്യപ്പെടുന്നു. 



    No comments

    Post Top Ad

    Post Bottom Ad