സംസ്ഥാന സാഹിത്യോത്സവ്; വാരം സെക്ടർ മാനിഷാദയുടെ സർഗ്ഗ താളം സംഘടിപ്പിച്ചു
കടാങ്കോട്: SSF വാരം സെക്ടർ മനുഷ്യത്വം വിളംബരം ചെയ്ത് മാനിഷാദയുടെ സർഗ്ഗ താളം സംഘടിപ്പിച്ചു. കണ്ണൂരിൽ നടക്കുന്ന കേരള സാഹിത്യോത്സവിന്റെ പ്രചാരണാർത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്.കടാങ്കോട് യൂണിറ്റിൽ നടന്ന പരിപാടിയിൽ സെക്ടർ പ്രസിഡൻ്റ് അൽ വാരിസ് ഇസ്ഹാഖ് സുറൈജി ആമുഖ പ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി കൊളാഷ് പ്രദർശനവും സംഘഗാനവും നടന്നു.ചടങ്ങിൽ ഡിവിഷൻ സെക്രട്ടറി മിദ്ലാജ് അമാനി , സിറാജ് വാരം സംബന്ധിച്ചു. നബീൽ പി കെ സ്വാഗതവും റബീഹ് സുറൈജി നന്ദിയും പറഞ്ഞു.
No comments