വീണ്ടും ഇരുട്ടടി , പാചക വാതക വില കൂട്ടി ; പാചകവാതകത്തിന് ഈ വർഷം കൂട്ടിയത് 205 രൂപ
പാചകവാതകത്തിന് വില കൂട്ടി . ഗാർഹിക ആവാദ്യത്തിനുള്ള പാചകവാതകത്തിന് 15 രൂപയാണ് കൂട്ടിയത് . കൊച്ചിയിൽ 14.2 കിലോ സിലിണ്ടറിന് 906 രൂപ 50 പൈസയാണ് വില . ഈ വർഷം മാത്രം ഗാർഹിക സിലിണ്ടറിന് 205 രൂപ 50 പൈസയാണ് കൂട്ടിയത് . വാണിജ്യവാതക വിലയിൽ മാറ്റമില്ല . 1728 രൂപയാണ് . വാണിജ്യ സിലിണ്ടറിന് ഈ വർഷം കൂട്ടിയത് 409 രൂപയാണ് .
No comments