അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്‌സ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ:
അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്‌സ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ
അഞ്ചരക്കണ്ടി: അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്‌സ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ.പയ്യന്നൂർ പാടിയോട്ടുചാൽ ചന്ദ്ര വയലിലെ രാഖിയെ (23 വയസ്സ് ) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദന്തൽ കോളേജിന് സമീപത്തെ ഹോസ്റ്റൽ മുറിയിലാണ് തൂങ്ങി മരിച്ചത്. അഞ്ച് മണിക്ക് ഡ്യൂട്ടിയിൽ കയറേണ്ട രാഖിയെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് കൂടെ താമസിക്കുന്ന മറ്റ് നേഴ്‌സുമാർ നോക്കിയപ്പോഴാണ് റൂമിനകത്ത് തൂങ്ങിയ നിലയിൽ കണ്ടത്. പത്ത് ദിവസം മുൻപാണ് രാഖി ഹോസ്പിറ്റലിൽ ജോലിയിൽ പ്രവേശിച്ചത്.
ചക്കരക്കൽ എസ് ഐ മാരായ എം.ഗംഗാധരൻ, ബിനിഷ് എന്നിവർ സംഭവ സ്ഥലം സന്ദർശിച്ച് പ്രാഥമിക അന്വേഷണം നടത്തി.
പിതാവ്: ബെന്നി
മാതാവ്: മിനി
സഹോദരങ്ങൾ: അനഘ, റോജ (വിദ്യാർത്ഥിനി)
No comments