കോട്ടയം ജില്ലയിലും ചങ്ങനാശേരിയിലും അടക്കം 25 ഓളം മോഷണക്കേസുകളിൽ പ്രതിയായ കണ്ണൂർ സ്വദേശി പിടിയിൽ;
കോട്ടയം ജില്ലയിലും ചങ്ങനാശേരിയിലും അടക്കം 25 ഓളം മോഷണക്കേസുകളിൽ പ്രതിയായ കണ്ണൂർ സ്വദേശി പിടിയിൽ; പിടിയിലായത്ചങ്ങനാശേരിയിൽനടന്നമോഷണക്കേസിൽ; കുടുങ്ങിയത് അന്തർ സംസ്ഥാന മോഷ്ടാവ്
കോട്ടയം: കേരളത്തിങ്ങോളമിങ്ങോളം വിവധ സ്ഥലങ്ങളിലും സ്ഥാപനത്തിലും മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് കോട്ടയം ജില്ലാ പൊലീസിന്റെ പിടിയിലായി. ചങ്ങനാശേരിയിലും കോട്ടയത്തും അടക്കം മോഷണം നടത്തിയ കണ്ണൂർ തളിപ്പറമ്പ് പാത്തൻപാറ തെക്കേമുറിയിൽ തങ്കച്ചൻ മാത്യു ( 54 ) വിനെയാണ് ചങ്ങനാശേരി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ചങ്ങനാശ്ശേരി നഗരത്തിലെ രണ്ട് വെള്ളിക്കടകൾ കുത്തിത്തുറന്ന് 2 കിലോയോളം വെള്ളി മോഷ്ടിച്ച കേസ്സിലെ പ്രതിയാണ് തങ്കച്ചൻ . സമാനമായ രീതിയിൽ ചങ്ങനാശ്ശേരി പെരുന്ന ബസ് സ്റ്റാന്റിനു സമീപം പ്രവർത്തിക്കുന്ന നിയോ മെഡിക്കൽ സ്റ്റോർ കുത്തിത്തുറന്ന് 15500ഓളം രൂപ മോഷണം നടത്തിയതും തങ്കച്ചനാണ് . നിലവിൽ 23 ഓളം മോഷണക്കേസിലെ പ്രതിയാണ് തങ്കച്ചൻ
തിരുവല്ല , അയർക്കുന്നം , തലപ്പുഴ , കുന്നിക്കോട് , തൃത്താല , കുമ്പളക്കാട് , പടിഞ്ഞാറേത്തറ , ചിറ്റിക്കൽ , ഇരിട്ടി , കോട്ടക്കൽ , ഹോസ്ദുർഗ് , കൈനടി , കണ്ണംപുറം , ഇടവന , ശ്രീകണ്ഠപുരം , വെള്ളമുണ്ട , കൊണ്ടോട്ടി , എന്നീ പൊലീസ് സ്റ്റേഷനിൽ മോഷണക്കേസുകളുണ്ട്.
പൊലീസ് പിടിയിലായ സമയം 47923രൂപയോളംകണ്ടെടുത്തിട്ടുണ്ട്. ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനിൽ തന്നെ തങ്കച്ചനെതിരെ മൂന്നു കേസ്സുകളുണ്ട് . കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശില്പയുടെനിർദ്ദേശാനുസരണം ചങ്ങനാശ്ശേരി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടന്റ് ആർ ശ്രീകുമാറിന്റെനേതൃത്വത്തിൽ ഉള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
No comments