അഞ്ചരക്കണ്ടി പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്റെ മൃതദേഹം ഓടക്കടവ് പാലത്തിന് സമീപം കണ്ടെത്തി. ബാവോട് പലേരിമെട്ടയിൽ രജിഷ നിവാസിൽ ശരത്തിൻ്റെ (32) മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.
അഞ്ചരക്കണ്ടി പുഴയിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിൻ്റെ മൃതദേഹം ഓടക്കടവ് പാലത്തിന് സമീപം കണ്ടെത്തി. ബാവോട് പലേരിമെട്ടയിൽ രജിഷ നിവാസിൽ ശരത്തിൻ്റെ (32) മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.പുഴയുടെ കരയിൽ നിന്ന് മരം മുറിക്കുന്ന സംഘത്തിനൊപ്പം സഹായിയായി എത്തിയതായിരുന്നു ശരത്ത്. പുഴ മുറിച്ച് മറുകരയിൽ നീന്തുന്നതിനിടെയാണ് ഒഴുക്കിൽ പെട്ടത്.സി.പി.രാജൻ - ശ്യാമള ദമ്പതികളുടെ മകനാണ് ശരത്ത്. ഭാര്യ: നിജില.മക്കൾ: സാക്ഷി, 2 ആഴ്ച്ച പ്രായമുള്ള ഒരു കുട്ടി കൂടിയുണ്ട്. സഹോദരങ്ങൾ: രജിഷ, സംഗീത്.
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️
*കണ്ണൂർക്കാരുടെ വിരൽ ത്തുമ്പിൽ ...*
*നേരോടെ എന്നും .....*
www.kannurdailynews.com
⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️
*വാർത്തകളും പരസ്യങ്ങളും അയക്കാം*
* http://wa.me/+97338053220*
No comments